കണ്ണൂരിൽ ആവേശത്തിരയിളക്കാൻ കരുത്തരുടെ പോരാട്ടം; സുധാകരനായി പത്മവ്യൂഹമൊരുക്കി സിപിഎം;
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സിറ്റിങ് എംപി കെ.സുധാകരനെ കളത്തിലിറക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെ ഇക്കുറി നടക്കുക പൊരിഞ്ഞ പോരാട്ടം. കേരളം ഉറ്റു നോക്കുന്ന ശക്തരായ രണ്ടു സ്ഥാനാർത്ഥികളുടെ പോരാട്ടമാണ് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നടക്കുക. എൽ. ഡി. എഫ് സ്ഥാനാർത്ഥിയായ എം.വി ജയരാജൻ നേരത്തെ തന്നെ നിശബ്ദ പ്രചരണം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ജയരാജനു വേണ്ടി പോസ്റ്ററുകളും ഫ്ളക്സുകളും തയ്യാറാക്കി കഴിഞ്ഞു.