സുധാകരനുമായി ഇനി സംയുക്ത വാർത്താ സമ്മേളനത്തിന് ഇല്ലെന്ന നിലപാടിൽ സതീശൻ;
പത്തനംതിട്ട: കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കിയതിന് കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്. കെ സുധാകരൻ ആലപ്പുഴയിൽ നടത്തിയ അസഭ്യ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് വാർത്താ സമ്മേളനം ഒഴിവാക്കിയത്. സുധാകരനുമായി വാർത്താ സമ്മേളനം നടത്താൻ താനില്ലെന്ന് സതീശൻ അറിയിക്കുകയായിരുന്നു. ഇതോടെ വാർത്താ സമ്മേളനമേ വേണ്ടെന്ന് വച്ചു. സമരാഗ്നിയുടെ ഭാഗമായി
തിരുവനന്തപുരത്ത് പന്ന്യൻ തന്നെ; തൃശൂരിലെ ത്രികോണ പോരിനെ വി എസ് സുനിൽകുമാർ നേരിടും;
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തീരുമാനിച്ച് സിപിഐ. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മത്സരിക്കും. തൃശൂരിൽ വി. എസ്. സുനിൽകുമാർ, മാവേലിക്കരയിൽ സി.എ അരുൺകുമാർ എന്നിവരും സ്ഥാനാർത്ഥികളാകും. വയനാട്ടിൽ ആനി രാജ സിപിഐയുടെ സ്ഥാനാർത്ഥിയാകും. ഇന്ന് ചേർന്ന സിപിഐ നേതൃയോഗത്തിന്റേതാണ് തീരുമാനം. സിപിഐ സംസ്ഥാന കൗൺസിലാണ് തീരുമാനം എടുത്തത്. മാവേലിക്കരയിൽ സി എ അരുൺകുമാറിനെതിരായ പ്രാദേശിക തലത്തിലെ എതിർപ്പുകൾ
കണ്ണൂരിൽ ആവേശത്തിരയിളക്കാൻ കരുത്തരുടെ പോരാട്ടം; സുധാകരനായി പത്മവ്യൂഹമൊരുക്കി സിപിഎം;
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സിറ്റിങ് എംപി കെ.സുധാകരനെ കളത്തിലിറക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെ ഇക്കുറി നടക്കുക പൊരിഞ്ഞ പോരാട്ടം. കേരളം ഉറ്റു നോക്കുന്ന ശക്തരായ രണ്ടു സ്ഥാനാർത്ഥികളുടെ പോരാട്ടമാണ് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നടക്കുക. എൽ. ഡി. എഫ് സ്ഥാനാർത്ഥിയായ എം.വി ജയരാജൻ നേരത്തെ തന്നെ നിശബ്ദ പ്രചരണം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ജയരാജനു വേണ്ടി പോസ്റ്ററുകളും ഫ്ളക്സുകളും തയ്യാറാക്കി കഴിഞ്ഞു.