ന്യൂസിലൻഡ് vs ഓസ്‌ട്രേലിയ, രണ്ടാം ടി20: ജയം നേടി പരമ്പര സ്വന്തമാക്കാന്‍ ഓസീസ്
ന്യൂസിലൻഡും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സര T20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും.ഓക്ക്‌ലൻഡില്‍ ഈഡൻ പാർക്ക് സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.അടുത്ത മല്‍സരവും ഇതേ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ നടക്കും.ഇന്ത്യന്‍ സമയം 11:40 നു ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.
നിലവില്‍ 1-0 നു ഓസീസ് ആണ് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ കിവീസ് പടുക്കൂറ്റന്‍ സ്കോര്‍ 215 ഉയര്‍ത്തിയിട്ടും , അത് ചേസ് ചെയ്യാന്‍ കങ്കാരുക്കല്‍ക്ക് കഴിഞ്ഞു.ക്യാപ്റ്റൻ മിച്ചൽ മാർഷ് (44 പന്തിൽ 72*) മിന്നുന്ന പ്രകടനം നടത്തി. തകർപ്പൻ പ്രകടനം പുറത്തെടുത്ത ടിം ഡേവിഡ് (10 പന്തിൽ 31*) അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.കഴിഞ്ഞ മല്‍സരം നടന്ന സ്റ്റേഡിയത്തില്‍ പോലെ തന്നെ ഇതും ഒരു ബാറ്റിങ് ട്രാക്ക് ആണ്.ഇത് കൂടാതെ ചെറിയ ബൗണ്ടറികളും ഇരു ടീമുകളുടെ ബോളര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ട്ടിക്കും.