30°C Kerala
December 22, 2024
ബസ്ബോള്‍ വിപ്ലവം ഇന്ത്യന്‍ മണ്ണില്‍ ഏറ്റില്ല
Sports

ബസ്ബോള്‍ വിപ്ലവം ഇന്ത്യന്‍ മണ്ണില്‍ ഏറ്റില്ല

Feb 27, 2024

റാഞ്ചിയില്‍ നടന്ന നാലാം ടെസ്ട് മല്‍സരത്തില്‍ ജയം നേടി കൊണ്ട് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരമ്പര ജയം കൈവരിച്ചു.അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 3-1 നു ലീഡ് ചെയ്തു നില്‍ക്കുന്നു.രോഹിത് ശർമ്മയുടെ കീഴില്‍ വളരെ അധികം ആവേശത്തോടെ കളിച്ച ഇന്ത്യന്‍ യുവ സംഘം “ബസ്ബോള്‍ ”  എന്ന ആശയത്തിനെ തെല്ലും ഭയപ്പാടില്ലാതെ തന്നെ അതിജീവിച്ചു.

5 വിക്കറ്റിന് ആണ് ഇന്ത്യന്‍ ടീം ജയം രേഖപ്പെടുത്തിയത്.192 റൺസ് പിന്തുടരുന്നതിനിടെ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 40 ല്‍ ആയിരുന്നു.എന്നാല്‍ ഇന്ന്   സ്കോര്‍ ചേസ് ചെയ്യുന്നതിനിടെ പല സമ്മര്‍ദ സാഹചര്യങ്ങളും ഇന്ത്യന്‍ യുവ നിരക്ക് കടക്കേണ്ടി വന്നു.രോഹിതും ജൈസ്വാളും പോയതോടെ ഇന്ത്യ അല്പം പ്രതിരോധിച്ച് കളിയ്ക്കാന്‍ ശ്രമിച്ചു. ഇത് സര്‍ഫ്രാസ് ഖാന്‍(0),ജഡേജ(4),പട്ടിദാര്‍(0) എന്നിവരുടെ വിക്കറ്റുകള്‍ നേടാന്‍ ഇംഗ്ലിഷ് ബോളര്‍മാരെ സഹായിച്ചു.എന്നാല്‍ ആറാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗിലും (52*), ധ്രുവ് ജൂറലും (39*) സമന്യയതോടെ   കളിച്ച് ലക്ഷ്യത്തില്‍ എത്തി.മാര്‍ച്ച് ഏഴിന് ആണ് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മല്‍സരം നടക്കാന്‍ പോകുന്നത്.

pragraph4

pragraph5