അൽഫോൺസോ ഡേവിസിന് പകരക്കാരനായി തിയോ ഹെര്‍ണാണ്ടസിനെ സൈന്‍ ചെയ്യാന്‍ മ്യൂണിക്ക്
എസി മിലാൻ്റെ തിയോ ഹെർണാണ്ടസിനെ സൈന്‍ ചെയ്യാന്‍ ഉള്ള ശ്രമം ഉടന്‍ തന്നെ ജര്‍മന്‍ ക്ലബ് ആയ ബയേണ്‍ മ്യൂണിക്ക് ആരംഭിക്കും.അവരുടെ ലെഫ്റ്റ് ബാക്ക് സൂപ്പര്‍ സ്റ്റാര്‍ ആയ അൽഫോൻസോ ഡേവിസിന് പകരം ആയിട്ടാണ് തിയോയെ സൈന്‍ ചെയ്യാന്‍ മ്യൂണിക്ക് ശ്രമിക്കുന്നത്.ഈ സമ്മറില്‍ ഡേവിസ് ക്ലബ് വിടും എന്നത് ഏറെക്കുറെ ഉറപ്പായ കാര്യം ആണ്.അദ്ദേഹം റയലുമായി വാക്കാല്‍ ഉള്ള കരാറില്‍ ഏര്‍പ്പെട്ട് കഴിഞ്ഞതായും വാര്‍ത്ത വന്നിരുന്നു.
എത്രയും പെട്ടെന്നു ആദ്യ ടീമില്‍ കളിക്കാനുള്ള താരങ്ങളെ ആണ് മ്യൂണിക്ക് സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.ഡേവിസിന് പകരം ഒരു ക്വാളിറ്റി ലെഫ്റ്റ് ഓപ്ഷന് വളരെ അധികം മ്യൂണിക്കിന് മുന്നില്‍ ഇല്ല.എസി മിലാനില്‍ ഫോമില്‍ കളിക്കുന്ന തിയോ നിലവില്‍ കരിയര്‍ തുടരാന്‍ മറ്റ് ഇടങ്ങള്‍ തിരയുന്നുണ്ട്.എന്നാല്‍ മ്യൂണിക്കില്‍ നിലവില്‍ തിയോയുടെ സഹോദരന് ആയ ലൂക്കാസ് ഹെർണാണ്ടസ് അവസരം കിട്ടാതെ തുടരുന്നുണ്ട്.അതിനാല്‍ മ്യൂണിക്കിലേയ്ക്ക് വരാന്‍ താരം സമ്മതം മൂളുമോ എന്നതും സംശയം ആണ്.