CBG: പുതിയ ബിസിനസ് ആശയത്തിൽ 5,000 കോടി നിക്ഷേപിക്കാൻ അംബാനി; റിലയൻസിന്റെ നീക്കങ്ങൾ ശ്രദ്ധേയം
Reliance: പുതിയ ബിസിനസ് ആശയത്തിൽ 5,000 കോടി രൂപ നിക്ഷേപിക്കാൻ അംബാനിയും, റിലയൻസും. നിക്ഷേപകരുടെ ഭാവിയും ശോഭനമാകും. അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ.
Mukesh Ambani: വെറുമൊരു ടെക്്‌സ്‌റ്റൈൽ കമ്പനിയിൽ നിന്നു റിലയൻസ് ഇൻഡസ്ട്രീസ് ഇന്നത്തെ നിലയിലേയ്ക്ക് വളർന്നിട്ടുണ്ടെങ്കിൽ അതിനു കാരണം മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കമ്പനി മനേജ്‌മെന്റിന്റെ ദൃഢനിശ്ചയമാണ്. ദിനംപ്രതി പോർട്ട്‌ഫോളിയോ ശക്തമാക്കുന്ന തിരക്കിലാണ് മുകേഷ് അംബാനി എന്ന റിലയൻസിന്റെ കപ്പിത്താൻ. ഡിസ്‌നിയുടെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്ത് ടിവി, ഒടിടി വിപണികയുടെ 40 ശതമാനത്തോളം കൈപ്പിടിയിലൊതുക്കാനുള്ള ലാസ്റ്റ് ലാപ്പിലാണ് റിലയൻസ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ നിലവിൽ റിലയൻസിന്റെ മറ്റൊരു നീക്കം കൂടി ശ്രദ്ധ നേടുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സുസ്ഥിര ഊർജത്തിലേക്ക് വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കമ്പനി. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും, ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണ് റിലയൻസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 -ൽ അധികം കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റുകൾ റിലയൻസ് സ്ഥാപിക്കാൻ പദ്ധതിയിടുന്നു.z