30°C Kerala
December 22, 2024
Net Margin & ROE Stars: 31- 47% സാധ്യത; അടിസ്ഥാനമുള്ള 5 ഓഹരികള്‍; 
Business

Net Margin & ROE Stars: 31- 47% സാധ്യത; അടിസ്ഥാനമുള്ള 5 ഓഹരികള്‍; 

Feb 27, 2024

Fundamentally Strong Stocks: മികച്ച അടിസ്ഥാനം കൊണ്ട് വിദഗ്ധരെ ആകര്‍ഷിച്ച ഓഹരികള്‍. 47% വരെ കുതിക്കുമെന്നു പ്രവചനം. 215 രൂപ മുതല്‍ വിലയുള്ള ഓഹരികള്‍ ലിസ്റ്റില്‍. കണാതെ പോകേണ്ട ഈ തെരഞ്ഞെടുപ്പുകള്‍.

Mid Cap Stocks: അടിസ്ഥാനമുള്ള ഓഹരികള്‍ എന്നും പോര്‍ട്ട്‌ഫോളിയോയ്ക്ക് ഒരു അലങ്കാരമാണ്. RoCE ആയാലും RoE ആയാലും നെറ്റ് മാര്‍ജിനുകളായാലും എല്ലാം കമ്പനികളുടെ അടിസ്ഥാന ബിസിനസിനെ ആശ്രയിച്ചിരിക്കുന്നു. ഓരോ മേഖലയ്ക്കും വ്യവസായത്തിനും ഓരോ മെട്രിക്‌സുണ്ട്. തങ്ങളുടെ മേഖലയില്‍ ഓഹരികളെ ശക്തമാക്കുന്നത് ഈ നമ്പറുകളാണ്. ഈ സംഖ്യകള്‍ എത്രത്തോളം സുസ്ഥിരമാണ് എന്നതാണ് ഏറ്റവും വലിയ ചോദ്യം.

ദീര്‍ഘകാല മൂല്യനിര്‍ണയത്തിന്റെ കാര്യത്തില്‍ സുസ്ഥിരത പ്രധാനമാണ്. ഇത്തരത്തില്‍ വിപണികളില്‍ മികച്ചു നില്‍ക്കുന്ന 5 മിഡ്ക്യാപ് ഓഹരികളുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്. റിഫിനിറ്റീവിന്റെ ഏറ്റവും പുതിയ, 2024 ഫെബ്രുവരി 25 ലെ സ്‌റ്റോക്ക് റിപ്പോര്‍ട്ട്‌സ് പ്ലസ് റിപ്പോര്‍ട്ടാണ് ഈ ഓഹരികളിലെ അവസരങ്ങളിലേയ്ക്കു വെളിച്ചം വീശുന്നത്.